OVER ALLLP General 25468 - St. Francis Assisi U. P. S. Athani (53) UP Sanskrit 25463 - B. S. U. P. S. Kalady HS Sanskrit 25064 - St. Thomas H. S. Ayroor(78),25035 - Brahmanandodhayam H. S. S. Kalady (78) LP Arabic 25402 - Govt. J. B. S. Kunnukara(45) UP Arabic 25062 - Christ Raj H. S. Kuttipuzha(61) HS Arabic 25061 - Govt. H. S. S. Chengamanad(93) UP General 25024 Holy Family Girls H. S. Angamally (65) HS General 25115 De Paul E. M. H. S. S. Angamally (163) HSS General 25063 N. S. S. H. S. S. Parakkadavu(152) ALL Festival 25062 Christ Raj H. S. Kuttipuzha(397)

News




അങ്കമാലി ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 21 വരെ ഗവ: യു പി സ്കൂള്‍ കുറുമശ്ശേരിയില്‍ നടക്കൂം.


07-11-2014 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി എന്റര്‍ ചെയ്യേണ്ടതാണ്. ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ Print ആണ് AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്.  Print ഓഫീസില്‍ സ്വീകരിക്കുന്നത് 07-11-2014 ഉച്ചക്കു ശേഷം 2 മണി മുതല്‍ 4 മണി വരെ മാത്രമാണ്. Data Entry കണ്‍ഫേം ചെയ്ത ശേഷമായിരിക്കണം റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കേണ്ടത്. ഓണ്‍ ലൈന്‍ വെബ്സൈറ്റില്‍ പ്രവേശിക്കാനുള്ള User Name, Password എന്നിവ സ്കൂള്‍ കോഡ് തന്നെ ആയിരിക്കും. രജിസ്‌ട്രേഷന്‍ 17-11-2014 കാലത്ത് 10 മണി മുതല്‍ 2 മണി വരെ മാത്രം Govt UPS Kurumassery വെച്ച് നടക്കുന്നതാണ്.

മുകളില്‍ കാണുന്ന Data Entry എന്ന പേജില്‍ ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി വിശദീകരിച്ചിട്ടുണ്ട്.

LP, UP, HS, HSS/VHSE വിഭാഗങ്ങള്‍ അതാത് സ്കൂളുകളുടെ ഡാറ്റ ഓണ്‍ ലൈന്‍ സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ Print ആണ് AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്. Data Entry കണ്‍ഫേം ചെയ്ത ശേഷമായിരിക്കണം റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കേണ്ടത്.

ഒരു വിദ്യാലയത്തില്‍ LP UP HS HSS എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും ഒരു സ്കൂള്‍ കോഡും പാസ്‌വേഡും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എല്ലാ വിഭാഗത്തിന്റേയും ഡാറ്റ എന്‍ട്രി കഴിഞ്ഞതിനു ശേഷമേ Confirm ചെയ്യാവു.

മാതൃകാ എന്‍ട്രിഫോമുകള്‍ ഈ വെബ്സൈറ്റിലെ Downloads പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവ സ്കൂള്‍ ആവശ്യത്തിന് മാത്രമുള്ളതാണ്. ഡാറ്റ എന്‍ട്രി നടത്തിക്കഴിഞ്ഞ് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് മാത്രമാണ് സബ്‌ജില്ലയില്‍ സമര്‍പ്പിക്കേണ്ടത്.

ഒരു വിദ്യാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ (ജനറല്‍, സംസ്‌കൃതം, അറബി) മത്സരിക്കന്നുണ്ടെങ്കില്‍ എല്ലാ ഐറ്റം കോഡുകളും തുടര്‍ച്ചയായ ബോക്‌സുകളിലായി ടൈപ്പ് ചെയ്യുക.

ഒരു സ്കൂളില്‍ നിന്നും ഒരിനത്തില്‍ ഒരു ഒരു എന്‍ട്രി മാത്രമേ അനുവദിക്കുകയുള്ളൂ. ഒരിക്കല്‍ നല്‍കിയ എന്‍ട്രികള്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ പിന്നീട് തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ അനുവദിക്കുന്നതല്ല.

ഒരു കുട്ടിക്ക് 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. ഇത് എല്ലാ കാറ്റഗറിക്കും ബാധകമാണ്. എല്‍ പി വിഭാഗത്തില്‍ ഒരു സ്കൂളില്‍ നിന്നും വ്യക്തിഗത ഇനങ്ങളില്‍ 9 ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളില്‍ 2 ലും പങ്കെടുക്കാം. യു പി വിഭാഗത്തില്‍ ഒരു സ്കൂളില്‍ നിന്നും വ്യക്തിഗത ഇനങ്ങളില്‍ 13 ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളില്‍ 3 ലും പങ്കെടുക്കാം.

നിലവിലുള്ള സ്കൂള്‍ കലോത്സവ മാനുവലിലും, തത്സംബന്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകളിലും അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഇനങ്ങളില്‍ ഒരു കുട്ടിയോ സ്കൂളോ പങ്കെടുക്കാന്‍ പാടുള്ളതല്ല. ഇതിനു വിരുദ്ധമായി എന്‍ട്രികള്‍ നല്‍കിയാല്‍ പരിധി കഴിഞ്ഞ് നല്‍കിയ എന്‍ട്രികള്‍ മാത്രമാണ് തിരസ്കരിക്കപ്പെടുക. അങ്ങനെ വരുമ്പോള്‍ ആദ്യത്തെ എന്‍ട്രികളിലൊന്ന് പിന്‍വലിച്ച് തിരസ്കരിച്ച കുട്ടിയെ ചേര്‍ക്കാന്‍ കഴിയില്ല.

മത്സരം നടക്കുമ്പോള്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നതല്ല.

മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുകള്‍ യാതൊരു കാരണവശാലും മാറ്റാനോ പകരം ആളെ നിയോഗിക്കാനോ അനുവദിക്കുന്നതല്ല.

പരിപാടികളിലെ മത്സരക്രമം ആവശ്യമെന്നു കണ്ടാല്‍ മാറ്റത്തിനു വിധേയമാണ്.

സംഘ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടേയും പേരുകള്‍ ഓണ്‍ലൈനായി എന്റര്‍ ചെയ്തിരിക്കണം

ഉപജില്ലയിലെ ഓരോ വിദ്യാലയവും കലോത്സവ നടത്തിപ്പിനായി തങ്ങളുടെ വിഹിതം നല്‍കേണ്ടതാണ്. ആയിരത്തില്‍ താഴെ കുട്ടികളുള്ള ഹൈസ്കൂള്‍ 250 രൂപയും VHSE/HSS 350 രൂപയും, ആയിരത്തിന് മുകളില്‍ കുട്ടികളുള്ള ഹൈസ്കൂള്‍ 350 രൂപയും VHSE/HSS 500 രൂപയും; എല്ലാ UP സ്കൂളുകള്‍ 200 രൂപയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നല്‍കേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും (UP-HS-HSS-VHSE) 5 രൂപാ നിരക്കില്‍ പ്രവേശന ഫീസ് നല്‍കേണ്ടതാണ്.

എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും എല്‍. പി. യോടു ചേര്‍ന്നുള്ള അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശന ഫീസ് ആവശ്യമില്ല.

മത്സരത്തില്‍ 70 % മോ അതിലധികമോ മാര്‍ക്ക് ലഭിച്ചാല്‍ 5 പോയിന്റ് ( A Grade) ലഭിക്കും. 60% മുതല്‍ 69% വരെ മാര്‍ക്ക് ലഭിച്ചാല്‍ 3 പോയിന്റ് (B Grade) ലഭിക്കും. 50% മുതല്‍ 59% വരെ മാര്‍ക്ക് ലഭിച്ചാല്‍ 1 പോയിന്റ് (C Grade) ലഭിക്കും. 50% ത്തിനു താഴെ മാര്‍ക്ക് ലഭിച്ചാല്‍ ഗ്രേഡ് ചെയ്യുന്നതല്ല. പിന്നണിയില്‍ മത്സരിക്കുന്ന കട്ടികള്‍ക്കും അര്‍ഹതയുണ്ടെങ്കില്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കേരള സ്കൂള്‍ കലോത്സവ മാനുവലിലെ നിബന്ധനകള്‍ സംസ്‌കൃതോത്സവത്തിനും അറബി സാഹിത്യോത്സവത്തിനും ബാധകമാണ്. സംസ്‌കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികള്‍ക്കു മാത്രമേ സംസ‌്കൃതോതസവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. അറബി ഭാഷ പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നുള്ളവരാകണം അറബി സാഹിത്യോത്സവത്തില്‍ പങ്കെടുക്കേണ്ടത്.

മത്സര ഫലം പ്രഖ്യാപിക്കുന്നത് വിധി നിര്‍ണ്ണയത്തിന് നിയോഗിക്കപ്പെട്ടവര്‍ തന്നെയായിരിക്കും.വിധി നിര്‍ണ്ണയത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കുറിനകം 1000 (Modified Circular) രൂപ ഫീസ് സഹിതം നിര്‍ദ്ദിഷ്ഠ ഫോറത്തിലുള്ള പരാതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കോ ജനറല്‍ കണ്‍വീനര്‍ക്കോ സമര്‍പ്പിക്കേണ്ടതാണ്. അപ്പീല്‍ തീര്‍പ്പ് അനുകൂലമായാല്‍ അപ്പീല്‍ ഫീസ് മുഴുവനായും തിരിച്ച് നല്‍കുന്നതാണ്. അപ്പീല്‍ തീര്‍പ്പ് അനുകൂലമല്ലെങ്കില്‍ ടി തുക മേളയുടെ സംഘാടക സമിതിക്ക് നല്‍കേണ്ടതാണ്.

A ഗ്രേഡ് ലഭിച്ച് ടോപ്പ് സ്കോര്‍ നേടിയ ഒരു വ്യക്തിഗത ഇനം / ഗ്രൂപ്പ മാത്രമേ മേല്‍ തല മത്സരത്തിന് അയക്കൂ.

കലോത്സവ നടത്തിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാനുവല്‍ നോക്കി ഉറപ്പു വരുത്തേണ്ടതാണ്. കലോത്സവ മാനുവല്‍, വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുള്ള സര്‍ക്കുലറുകള്‍, മുന്‍ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ പുതിയ ഇനങ്ങള്‍ തുടങ്ങിയവ ഈ വെബ്സൈറ്റിലെ Downloads എന്ന പേജില്‍ ലഭ്യമാണ്.


മത്സര ഇനങ്ങള്‍ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍
UP, HS, HSS വിഭാഗങ്ങള്‍ക്ക് പ്രസംഗ വിഷയം മത്സരം തുടങ്ങുന്നതിന് 5 മിനിട്ട് മുമ്പ് മാത്രം നല്‍കുന്നതാണ്.

ഗാനമേള : ഉപകരണങ്ങള്‍ കുട്ടികള്‍ തന്നെ കൈകാര്യം ചെയ്യണം

മദ്ദളം: മദ്ദളത്തിന് അനുസാരി വാദ്യങ്ങള്‍ ആകാം.

കഥാപ്രസംഗം : പിന്നണിയില്‍ തബല അല്ലെങ്കില്‍ മൃദംഗം, ഹാര്‍മ്മോണിയം അല്ലെങ്കില്‍ ശ്രുതിപ്പെട്ടി, സിംബല്‍ ആന്റ് ടൈമിങ്, ക്ലാര്‍നെറ്റ് അല്ലെങ്കില്‍ വയലിന്‍ എന്നിവ ആകാം.

തിരുവാതിരക്കളി : പിന്‍പാട്ടുകാര്‍ കുട്ടികള്‍ തന്നെ ആയിരിക്കണം. നിലവിളക്കും നിറപറയും ഉണ്ടായിരിക്കണം.

മാര്‍ഗ്ഗം കളി : മാര്‍ഗ്ഗം കളിക്ക് നിലവിളക്ക് ഉണ്ടായിരിക്കണം.

നാടകം :നാടകത്തില്‍ പിന്നണിയില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ആയിരിക്കണം.

ദേശഭക്തി ഗാനം : ദേശഭക്തി ഗാന മത്സരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആകാം. മലയാള ഗാനം തന്നെ ആയിരിക്കണമെന്നില്ല. ദേശഭക്തി ഗാന മത്സരത്തിന് ശ്രുതി ഉപയോഗിക്കാം.

ശാസ്ത്രീയ സംഗീതം : ശാസ്ത്രീയ സംഗീതത്തിന് ശ്രുതി ഉപയോഗിക്കാം.

കഥകളി : ചേങ്ങല ഉപയോഗിക്കാം.

ചെണ്ട / തായമ്പക എന്ന ഉപകരണ സംഗീതത്തിന് അനുസാരി വാദ്യങ്ങള്‍ ആകാം. എന്നാല്‍ കുട്ടികള്‍ തന്നെ പങ്കെടുക്കണം. ഒരു ഇലത്താളം, രണ്ട് ഇടം തല, ഒരു വലം തല, ഇങ്ങനെ നാലു പേര്‍

മോഹിനിയാട്ടം, ഭരത നാട്യം, കുച്ചുപ്പുടി, കേരളനടനം, നാടോടി നൃത്തം, സംഘനൃത്തം, എന്നീ നൃത്ത ഇനങ്ങള്‍ക്ക് പിന്നണിയില്‍ റെക്കോര്‍ഡ് ചെയ്ത CD മാത്രമേ ഉപയോഗിക്കാവു.

പ്രസംഗം, കഥാരചന, കവിതാ രചന, ചിത്ര രചന, കാര്‍ട്ടൂണ്‍ എന്നിവയുടെ വിഷയങ്ങള്‍ വിധികര്‍ത്താക്കള്‍ നിശ്ചയിക്കും.

ഒപ്പനയ്ക്ക് പക്കമേളമോ പിന്നണിയോ പാടില്ല. മുന്‍പാട്ടുകാരും പിന്‍ പാട്ടുകാരും വേണം. 10 പേരും സ്റ്റേജില്‍ അണിനിരക്കണം. ഇതു തന്നെയാണ് വട്ടപ്പാട്ട് മത്സരത്തിന്റേയും ഘടന.

ഗാനമേള : മത്സരത്തിന് പങ്കെടുക്കുന്നവര്‍ തന്നെയാകണം വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സിനിമാ ഗാനം പാടില്ല.

പിന്നണി അനുവദിച്ചിട്ടുള്ള ഇനങ്ങളില്‍ അതാതു കാറ്റഗറിയിലെ കുട്ടികള്‍ തന്നെ ആകണം.